NRI
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ സേവിക സംഘം യുവതികൾക്കായി പ്രത്യേക നടത്തപ്പെടുന്ന പ്രയർ മീറ്റിംഗ് ഇന്ന് വൈകുന്നേരം 7.30ന് (സൂമിലൂടെ) സംഘടിപ്പിക്കുന്നു.
"ഹൂ ആം ഐ?' എന്ന പ്രാർഥനായോഗത്തിന്റെ വിഷയം അവതരിപ്പിക്കുന്നത് ഡോ. ഗ്രേസ് സ്റ്റാൻലിയാണ്. മീറ്റിംഗ് ഐഡി: 769 985 0156, പാസ്കോഡ്: 123456.
എല്ലാവരേയും ഈ പ്രാർഥനാ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് - റെവ്. ഡോ. ജോസഫ് ജോൺ, സെക്രട്ടറി - ജൂലി എം. സക്കറിയ.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി എട്ടിന്(ഇഎസ്ടി) പ്രയർ മീറ്റിംഗ് സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു.
സൗത്ത് ഈസ്റ്റ് റീജിയൺ സെന്റർ സി ആതിഥേയത്വം വഹിക്കുന്ന പ്രാർഥനാ യോഗത്തിൽ ജോൺ വർഗീസ് (ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച്) മുഖ്യ സന്ദേശം നൽകും.
സൂം ഐഡി: 890 2005 991. പാസ്കോഡ്: prayer.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 11ന് രാത്രി എട്ടിന്(ഇഎസ്ടി) ഓൺലെെനായി പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു.
സൗത്ത് ഈസ്റ്റ് റീജിയൺ സെന്റർ ബി ആതിഥേയത്വം വഹിക്കുന്ന പ്രാർഥന യോഗത്തിൽ റവ. ആശിഷ് തോമസ് (വികാരി ഷിക്കാഗോ മാർത്തോമ്മ) മുഖ്യ സന്ദേശം നൽകും.
സൂം ഐഡി: 890 2005 9914. പാസ്കോഡ്: prayer.
കൂടുതൽവിവരങ്ങൾക്ക്: റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്), ഈശോ മാളിയക്കൽ (എസ്സിഎഫ് സെക്രട്ടറി), സി.വി. സൈമൺകുട്ടി (എസ്സിഎഫ് ട്രഷറർ).